കേരളം

അനധികൃത കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് എന്തിന് ?, ശബരിമലയില്‍ മാസ്റ്റര്‍ പ്ലാനില്‍ ഇല്ലാത്ത നിര്‍മ്മാണങ്ങളെല്ലാം പൊളിച്ചു നീക്കേണ്ടി വരുമെന്ന് സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്ന് സുപ്രിംകോടതി. ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അനധികൃത നിര്‍മ്മാണങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. 

അതേസമയം അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. നിര്‍മ്മാണങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടില്ല. മണ്ഡലകാലം കഴിയുന്നതുവരെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിടരുതെന്നും, മറുപടി നല്‍കാന്‍ നാലാഴ്ച സമയം വേണമെന്നും ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടു. 

മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമേ ശബരിമലയില്‍ പാടൂള്ളൂവെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ അനധികൃത നിര്‍മ്മാണം നടന്നു. ഏതൊക്കെ കെട്ടിടങ്ങള്‍ നിയമപരമായുള്ളതാണെന്ന് കണ്ടെത്തണം. നിയമപരമായുള്ള കെട്ടിടങ്ങള്‍  അറ്റകുറ്റപ്പണി നടത്താമെന്നും സുപ്രിംകോടതി വ്യക്തമാക്കി. മാസ്റ്റര്‍ പ്ലാനില്‍ ഇല്ലാത്ത നിര്‍മ്മാണങ്ങളെല്ലാം പൊളിച്ചു നീക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 

ശബരിമലയിലെ നിര്‍മ്മാണങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമവിധേയമായ നിര്‍മ്മാണങ്ങള്‍ തുടരാം. അനധികൃത കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണി പാടില്ല. അനധികൃതമെന്ന് കണ്ടെത്തുന്നത് പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 15 നകം അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ശബരിമലയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണങ്ങളുടെ ചിത്രങ്ങള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സുപ്രിംകോടതി അടിയന്തിരമായി നിര്‍ദേശം നല്‍കണമെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം