കേരളം

'ആചാരങ്ങള്‍ക്ക് ദൈവവുമായി  ബന്ധമില്ല, അതൊക്കെ ഉണ്ടാക്കിയത് മനുഷ്യരാണ്'; മാറ്റാന്‍ ബോധവത്കരിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

സമകാലിക മലയാളം ഡെസ്ക്

 കോഴിക്കോട് :  സമൂഹത്തില്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. വ്യത്യസ്ത സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ അനുസരിച്ച് മനുഷ്യരാണ് ആചാരങ്ങള്‍ ഉണ്ടാക്കിയതെന്നും അവ നീക്കം ചെയ്യുന്നതിന് ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവണം. ശക്തിപ്രയോഗിക്കുമ്പോള്‍ അക്രമം ഉണ്ടാകുമെന്നും ഇത് ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 മതവിശ്വാസങ്ങളില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നിഷ്പക്ഷമായ നിലപാടാണ് ഉണ്ടാവേണ്ടത്. അല്ലെങ്കില്‍ ജനങ്ങള്‍ കലഹിച്ച് നശിക്കും. തെറ്റായ ആചാരണങ്ങള്‍ മാറ്റുന്നതിന് നിര്‍ബന്ധ ബുദ്ധി പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം