കേരളം

ഓര്‍ക്കുക, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം 15 വരെ; വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 15 വരെ പുതുതായി പേര് ചേര്‍ക്കുന്നതിന് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പുതിയ താമസസ്ഥലത്ത് പേര് ചേര്‍ക്കാനും നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അവസരം ലഭിക്കും.

2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞടുപ്പ് കമ്മീഷന്റെ നാഷണല്‍ പോര്‍ട്ടലായ www. nvsp-.in  എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റമറ്റ രീതിയിലുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌.  കരട് വോട്ടര്‍പട്ടിക  ഒന്നിന് പ്രസിദ്ധീകരിക്കും.   നവംബര്‍ 15 വരെ പരാതികളും തടസങ്ങളും ബോധിപ്പിക്കാം. ഡിസംബര്‍ പത്തിനകം  തിരുത്തലുകള്‍ വരുത്തി  ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്