കേരളം

ദൃശ്യങ്ങൾ ഹാജരാക്കണം, തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ ; ശബരിമല സംഘർഷത്തിൽ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ. നിലയ്ക്കലും പമ്പയിലും നടന്ന അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. തിങ്കളാഴ്ച ദൃശ്യങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദൻ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ശബരിമലയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പക്കലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് മുദ്രവെച്ച കവറിൽ സൂക്ഷിച്ചിരിക്കുകയാണ്. മാധ്യമങ്ങളിൽ നിന്നും ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പെട്ടവർക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം സിപിഎം ​ഗ്രൂപ്പാണ് സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആരോപിച്ചു. 

ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.  അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ആരോപണം ഉന്നയിച്ചപ്പോഴായിരുന്നു കോടതി പരാമര്‍ശം. തല്‍ക്കാലം ഈ വിഷയത്തില്‍ ഇടപെടാനില്ല എന്ന നിലാപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്. ശിവദാസന്‍ മരിച്ചത് പൊലീസ് അന്വേഷിച്ചുവരുന്നേയുള്ളൂവെന്നും തങ്ങളറിഞ്ഞത് ഇദ്ദേഹം വാഹനാപകടത്തിലാണ് മരിച്ചതെന്നാണല്ലോയെന്നും ജഡ്ജിമാര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങളിലേക്ക് കോടതി കടന്നില്ല. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്