കേരളം

ശബരിമല: ഫോട്ടോ ആല്‍ബത്തിന് പിന്നാലെ വീഡിയോ ആല്‍ബം തയ്യാറാക്കി പൊലീസ്; കുരുക്ക് മുറുകുന്നു; നെട്ടോട്ടം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരെയും പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആല്‍ബം  അന്വേഷണസംഘം തയ്യാറാക്കി. ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന ആല്‍ബമാണിത്. ശബരിമലയില്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്നുശ്ശ 3600 ദൃശ്യങ്ങളില്‍ നിന്നാണ് ആല്‍ബം തയ്യാറാക്കിയത്. ഇതിനിടെ ആക്രമികള്‍ പലരും ഒളിവില്‍ പോയതിനാല്‍ ഇവരെ പിടികൂടാന്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്തില്‍ 44 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു.

പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. തുലാമാസ പൂജാ കാലയളവില്‍ 17 മുതലാണ് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണം നടന്നത്. ചാനലുകള്‍ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നതര്‍ക്കും തത്സമയം ലഭിച്ചു. ശബരിമലയില്‍ സ്ഥാപിച്ച 40 ക്യാമറ കെസ് വാന്‍ സോഫ്റ്റ് വെയല്‍ വഴി ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളില്‍ ലഭ്യമായിരുന്നു. ആക്രമണ ദൃശ്യങ്ങളില്‍ നിന്ന് രണ്ട് ഘട്ടത്തിലായി  210 വീതമുള്ള ഫോട്ടോകളാണ് ആല്‍ബമാക്കി തിരിച്ചറിയാനായി പൊലീസ് പുറത്ത് വിട്ടത്.

ഇതിലെ പലരും നിരവധി കേസുകളില്‍ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ്. പോക്‌സോ കേസിലെ പ്രതിയടക്കം പട്ടികയിലുണ്ട്. ഇതോടെയാണ് പലരും മുങ്ങിയത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപശ്രമം, സ്ത്രീകളെ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്