കേരളം

അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി; പമ്പ മുതല്‍ ത്രിവേണി വരെ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മണ്ഡല- മകര വിളക്ക് സീസണില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്ക് വേണ്ടി സൗജന്യ സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. ത്രിവേണി മുതല്‍ പമ്പവരെയാണ് സര്‍വ്വീസ് നടത്തുക. നേരത്തെ 10 രൂപയാണ് ഈ യാത്രയ്ക്ക് ഈടാക്കിയിരുന്നത്.

 ചെയിന്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ സാധാരണ നിലയില്‍ സര്‍വ്വീസ് നടത്തുമെന്നും കോടതി നിര്‍ദ്ദേശപ്രകാരം നടത്തുന്ന ഷട്ടില്‍ സര്‍വ്വീസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുകയെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘ ദൂര സര്‍വ്വീസുകളും ത്രിവേണി വരെ സര്‍വ്വീസ് നടത്തും.

മണ്ഡല-മകരവിളക്ക് കാലത്ത് കെഎസആര്‍ടിസിക്ക് നല്ല രീതിയില്‍ നേട്ടമുണ്ടാക്കിയിരുന്ന സര്‍വ്വീസാണ് ഭക്തര്‍ക്ക് വേണ്ടി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)