കേരളം

കെ.ടി ജലീല്‍ കുറ്റസമ്മതം നടത്തി; മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് യൂത്ത് ലീഗ് 

സമകാലിക മലയാളം ഡെസ്ക്

ന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയത് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഫിറോസ് പറഞ്ഞു. ഇത് ആവശ്യപ്പെട്ട് സെക്ഷന്‍ പതിനേഴ് (എ) പ്രകാരം ഗവര്‍ണറെ കാണുമെന്നും ഫിറോസ് വ്യക്തമാക്കി. മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും രാജിക്കത്ത് വാങ്ങണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. 

പിതൃസഹോദരപുത്രന്‍ കെ.ടി അദീബിനെ മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നായിരുന്നു ജലീലിന് എതിരെ യീത്ത് ലീഗ് ആരോപണമുന്നയിച്ചത്, എന്നാല്‍ ഇത് നിഷേധിച്ച് മന്ത്രി രംഗത്തെത്തി. 

നിയമനം താത്കാലികം മാത്രമാണ്.നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതിനെയാണ് മഹാപരാധമായി യൂത്ത്ലീഗ് ചൂണ്ടിക്കാണിക്കുന്നതെന്ന് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് ജലീലിന്റെ ഭാഗികമായ കുറ്റസമ്മതമാണ് എന്നാണ് വിമര്‍ശനമുയരുന്നത്. 

ജലീല്‍ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗില്‍ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ ഫിറോസിന് നന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും അല്‍പായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ലെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2018 ഒക്ടോബര്‍ എട്ടിന് പൊതുഭരണ ഉത്തരവ് പ്രകാരം അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കിയെന്നയിരുന്നു യൂത്ത് ലീഗിന്റെ പരാതി. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീലും ജനറല്‍ മാനേജരും രാജിവെക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ