കേരളം

വീണ്ടും മലയാളിയെ തേടി ഭാഗ്യദേവത; 20 കോടി അടിച്ചത് പത്തനംതിട്ട സ്വദേശിക്ക്, പത്തു വിജയികളില്‍ ഒന്‍പതും ഇന്ത്യക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്തു വിജയികളില്‍ ഒന്‍പതും ഇന്ത്യക്കാര്‍. ഇതില്‍ ഏറെയും മലയാളികള്‍. പത്തനംതിട്ട റാന്നി സ്വദേശിയും ദുബായിലെ അല്‍ ഷഫര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സുമാനുമായ ബ്രിറ്റി മാര്‍ക്കോസിന് 20 കോടിയിലേറെ രൂപ ( ഒരു കോടി ദിര്‍ഹം) സമ്മാനമായി ലഭിച്ചു. അഞ്ചാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് (208011) ഭാഗ്യം തേടിയെത്തിയത്.

ഏറെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷ ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ബ്രിറ്റി പറഞ്ഞു. ബിഗ് ടിക്കറ്റില്‍നിന്ന് സമ്മാനമടിച്ചുവെന്ന വിളി വന്നപ്പോള്‍ സന്തോഷം കൊണ്ട് ഒരുനിമിഷം സംസാരിക്കാനായില്ല. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടപ്പോള്‍ വിവരം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവച്ചു. 

സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ പ്രോജക്ട് തീരാന്‍ 4 മാസം ബാക്കിയുണ്ട്. അതിന് ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് ബ്രിറ്റി മാര്‍ക്കോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു