കേരളം

സര്‍ക്കാരിനും കോടതിക്കും 'നല്ലബുദ്ധി' വരുത്തണേ..ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം

സമകാലിക മലയാളം ഡെസ്ക്

എറണാകുളം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി ഉത്തരവിനും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും 'നല്ല ബുദ്ധി' തോന്നുന്നതിനായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം  നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര്യസംഘം.  ഹോമത്തിന് പുറമേ നാമജപവും നടത്താനാണ് പദ്ധതി. 

ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും വിശ്വാസികളുടെ ഭാഗത്ത് നിന്നാണ് ശ്രമം എങ്കിലും തടയുമെന്നും സംഘം പ്രതിനിധികള്‍ വ്യക്തമാക്കി.  ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനെ കുറിച്ച് വിശ്വാസികള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. 

രാജ്യത്തെ 40,000ത്തോളം ക്ഷേത്രങ്ങളുടെ ആരാധനയെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സംഘം ആരോപിക്കുന്നു. ഇത്തരം പിടിവാശികള്‍ മാറി നല്ലബുദ്ധിയുണ്ടാകുന്നതിനാണ് 12 ദിവസം തുടര്‍ച്ചയായി 'ഗണപതി ഹോമ' മെന്നും സംഘം അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍