കേരളം

ന്യൂനമര്‍ദം: കാറ്റിന്  മണിക്കൂറില്‍ 50കിലോമീറ്റര്‍ വരെ വേഗത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് നവംബര്‍ ആറിന്  ന്യുനമര്‍ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി ശ്രീലങ്ക കോമോറിന്‍ (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍) മേഖലയിലൂടെ നീങ്ങുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററുംവരെ ആകാന്‍ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ  ഭൂമധ്യരേഖാ പ്രദേശത്തും ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കോമോറിന്‍  മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കു പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോമോറിന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും, ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും  മത്സ്യബന്ധനത്തിനു പോകരുതെന്ന് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഈ മേഖലയില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ചൊവ്വാഴ്ചയ്ക്ക് മുമ്പായി തിരിച്ചെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്