കേരളം

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഇടത് നേതാക്കള്‍ക്കെതിരേയുള്ള കേസുകള്‍ വിചാരണകൂടാതെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സിപിഎം ജനപ്രതിനിധികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലുണ്ടായ കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രാഷ്ട്രീയ സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ചാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസുകള്‍ പിന്‍വലിച്ചത്. 

മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് എതിരേയാണ് കേസുകളുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ഷൈലജ, പി.കെ. ശ്രീമതി എംപി,  തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ്, തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു, കല്യാശേരി എംഎല്‍എ ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം നേതാവ് എം. വിജയകുമാര്‍ എന്നിവരുടെ പേരുകളിലുണ്ടായിരുന്ന കേസാണ് പിന്‍വലിച്ചത്. തിരുവനന്തപുരം മ്യൂസിയം, കന്റോണ്‍മെന്റ്, തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനുകളിലാണ് കേസുകളുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്