കേരളം

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്; മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

നിലയ്ക്കല്‍: ശബരിമല നട ചിത്തിര ആട്ടപൂജയ്ക്കായി തുറക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്. നിലയ്ക്കല്‍ ബേസ് ക്യാമ്പുവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടയുകയാണ്. 

നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്കും ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നട തുറക്കുന്ന ദിവസം മാത്രം പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുന്‍പാണ് മാധ്യമങ്ങളെ തടഞ്ഞത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്വീകരിച്ച തീരുമാനങ്ങള്‍ അനുസരിച്ചാണ് നടപടി എന്നാണ് പൊലീസ് നിലപാട്. ഇന്ന് മുതലാണ് നിലയ്ക്കൽ, ഇലവുങ്കൽ , പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ  നിരോധനാഞ്ജ പ്രാബല്യത്തിൽ വരുക. ചിത്തിര ആട്ട പൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ