കേരളം

കലാപം നടത്താന്‍ ഗൂഢാലോചന നടത്തി: ശ്രീധരന്‍ പിള്ളക്കെതിരെ ഡിജിപിക്ക് പരാതിയുമായി എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ ഭക്തരെ മുന്‍നിര്‍ത്തി ബിജെപി തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന്  എഐവൈഎഫ്. വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തില്‍ ശ്രീധരന്‍പിള്ളയ്ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ്  ഡിജിപിയ്ക്ക് പരാതി നല്‍തകി.  സമാധാനാന്തരീക്ഷം തകര്‍ക്കാനും,കലാപം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ശ്രീധരന്‍ പിള്ളയും ബിജെപി നേതൃത്വവും നടത്തിയതെന്ന് എവൈഎഫ് അഭിപ്രായപ്പെട്ടു. 


ശബരിമല വിഷയത്തില്‍ ബിജെപിയുടേത്  രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയണം. ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരം എന്നാണ് ശ്രീധരന്‍പിള്ള ശബരിമല വിഷയത്തെ വിശേഷിപ്പിച്ചത്, ഇതിന്റെ  ഉദ്ദേശം ശബരിമല വിഷയത്തില്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നിരിക്കുന്ന എല്ലാവരും മനസ്സിലാക്കണം. ഭക്തരെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന ഈ നീക്കങ്ങളുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് കേരളീയസമൂഹം ജാഗ്രതയോടെ പ്രതിരോധിക്കണം.


ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തി ശബരിമലയില്‍ നടക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ  പിന്നിലെ ആചാരം എന്താണെന്ന് തന്ത്രി വെളിപ്പെടുത്തണം. ബിജെപി നേതൃത്വത്തിന്റെ  ഗൂഢാലോചനയില്‍ തന്ത്രിയും പങ്കാളിയാകുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്ന് വെളിപ്പെടുത്തണം. അമ്പലത്തിന്റെ ആചാരം സംരക്ഷിക്കലാണോ  ബിജെപിയുടെ രാഷ്ട്രീയം സംരക്ഷിക്കലാണോ  തങ്ങളുടെ ദൗത്യമെന്നത് തന്ത്രി കുടുംബം ജനങ്ങളോടു പറയണം.

ശബരിമലയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുവമോര്‍ച്ചയും ബിജെപിയും ആണെന്നുള്ള ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്‌സംസ്ഥാന പ്രസിഡന്റ്് അഡ്വ.ആര്‍.സജിലാലും  സെക്രട്ടറി മഹേഷ് കക്കത്തും പരാതിയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത