കേരളം

'പമ്പയില്‍ പോയിട്ട് വീട്ടുമുറ്റത്ത് ഇറങ്ങാന്‍ പറ്റിയാല്‍ രസമുണ്ടായിരുന്നു'; ശബരിമലയില്‍ പോകുമെന്നത് വ്യാജവാര്‍ത്തയെന്ന് ശശികല റഹീം (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ആലുവ:  നട്ടെല്ലിന് തേയ്മാനമായി വിശ്രമിക്കുന്ന തനിക്കെതിരെ 'ജനം ടിവി' വ്യാജ വാര്‍ത്ത പരത്തുകയാണെന്ന്  സിപിഎം നേതാവ് ശശികല റഹീം. ശശികലാ റഹീമിന്റെ മരുമകളായ സുമേഖാ തോമസ് യുക്തിവാദികള്‍ക്കൊപ്പം ശബരിമലയിലേക്ക് പോകുകയാണെന്നും പമ്പയില്‍  വച്ച് ശശികലാ റഹീം ഇവര്‍ക്ക് സ്വീകരണം നല്‍കുമെന്നുമായിരുന്നു വാര്‍ത്ത. അടിസ്ഥാന രഹിതമാണിതെന്നും വീടിന്റെ സ്റ്റെപ് പോലും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണെന്നും അവര്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. 

പമ്പയില്‍ പോയിട്ട് വീട്ടുമുറ്റത്തേക്ക് എനിക്കിറങ്ങാന്‍ പറ്റിയെങ്കില്‍ ഒരു രസമുണ്ടായിരുന്നു. മകളെ താന്‍ വിളിച്ച് അന്വേഷിച്ചുവെന്നും അവളും പോകുന്നില്ലെന്നും യുക്തിവാദി സംഘത്തിനും ഇത്തരമൊരു നിലപാടില്ലെന്നും അവര്‍ വ്യക്തമാക്കി. വിശ്വാസികളാണ് ശബരിമലയില്‍ പോകേണ്ടത് എന്നാണ് യുക്തിവാദി സംഘവും പറയുന്നത്. താനും കുടുംബാംഗങ്ങളും വിശ്വാസികള്‍ അല്ലെന്നും  സുപ്രിം കോടതി വിധിയെ മാനിച്ചു കൊണ്ട് സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് എന്നും അവര്‍ പറഞ്ഞു. 

 ശരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ആലുവ സ്വദേശിയും മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ശശികലാ റഹീം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു