കേരളം

സുരക്ഷാ വലയം തീര്‍ത്ത് 3000 പൊലീസ്;  ശബരിമല നട ഇന്ന് തുറക്കും, നെയ്യഭിഷേകം നാളെ

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : ചിത്തിര ആട്ടതിരുനാളിനായി ശബരിമല നട ഇന്ന് തുറക്കും. തീര്‍ത്ഥാടകരെ ഉച്ചയോടെ പമ്പയിലേക്ക് കടത്തി വിടും. നിലയ്ക്കല്‍ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ബാധകമാക്കുമെന്നും ഇന്നും നാളെയും കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരെ കടത്തിവിടില്ലെന്നും പൊലീസ് വ്യക്തമാക്കി. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക.  വൈകിട്ട് നടതുറന്നാല്‍ പൂജ ഉണ്ടാവില്ല.

 ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തരോട് നിലയ്ക്കല്‍ തങ്ങാനായിരുന്നു സുരക്ഷയുടെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടത്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായുള്ള ക്യാമറകളും  സ്ഥാപിച്ചിട്ടുണ്ട്. 

കനത്ത സുരക്ഷാവലയം തീര്‍ത്ത് 3000 ത്തോളം പൊലീസുകാരാണ് ശബരിമലയില്‍ ഉള്ളത്. 20 കമാന്റോകളും 100 വനിതാ പൊലീസും അടങ്ങുന്നതാണ് സുരക്ഷാ സംഘം. സന്നിധാനത്തേക്കുള്ള എല്ലാ വഴികളിലും കനത്ത പരിശോധന നടത്തും. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുമടക്കം സര്‍വ്വ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. യുവതികള്‍ ആരും ദര്‍ശനത്തിനായി എത്തിയാല്‍ വേണ്ട സുരക്ഷയൊരുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ