കേരളം

അതിനുള്ള ശേഷി അവര്‍ക്കില്ല, അതു വൈകാതെ മനസിലാവുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ശേഷി ഇല്ലെന്ന് ഏതാനും ദിവസം കൊണ്ടു തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അവര്‍ക്കു പറ്റിയ സ്ഥലമല്ലെന്നു തിരിച്ചറിയുന്ന ദിനങ്ങളാണ് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അതിപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയത് ഇവരാണ്. ഇവരുടെ ശ്രമം വിജയിക്കാന്‍ പോവുന്നില്ല. കേരളത്തിനു പുറത്ത് ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കലാപം നടത്തിയിട്ടുണ്ടാവാം. കേരളം അതിനു പറ്റിയ സ്ഥലമല്ലെന്ന് അവര്‍ തിരിച്ചറിയും. അതിനുള്ള ശേഷി അവര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാനം പാലിക്കുകയാണ് പൊലീസിന്റെ ചുമതല. അതിനാണ് പൊലീസിനെ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ശാന്തമായിരിക്കേണ്ട സ്ഥലമാണ്. ആ ശാന്തിക്കു വിഘ്‌നമുണ്ടാവുമ്പോഴേ പൊലീസ് ഇടപെടൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം