കേരളം

ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട് ; ആവശ്യമെങ്കില്‍ എല്ലാവരെയും വിളിക്കും, നിരോധനാജ്ഞയുള്ള സന്നിധാനത്ത് പൊലീസ് മൈക്കില്‍ ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം 

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട്. നമ്മള്‍ ഇവിടെ വന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ അഞ്ച് പത്ത് ആളുകള്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീഴരുത്. സമാധാനമായി ശാന്തമായി നമ്മള്‍ ദര്‍ശനം നടത്തണം. പ്രായപരിധിക്ക് പുറത്ത് വരുന്ന ആളുകള്‍ വന്നാല്‍ അവര്‍ക്ക് സൗകര്യം നല്‍കണം.

പ്രായപരിധിക്ക് ഉള്ളില്‍ വരുന്ന ആളുകളെ തടയാന്‍ ഇവിടെ സംവിധാനം ഉണ്ട്. പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്ന് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല.  ആവശ്യമില്ലാതെ വികാരാധീനരാകേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ എല്ലാവരെയും വിളിക്കുമെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. 

ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ശബരിമല ഒരു കലാപകേന്ദ്രമാക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്. അവരുടെ കെണിയില്‍ വീഴരുത്. ഇന്ന് ഹരിവരാസനം പാടി നട അടക്കുന്നതു വരെ എല്ലാവരും നാമജപം പാടി ശാന്തരായി ഇരിക്കണം.  പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിച്ച് വരുന്നവരുടെ കുതന്ത്രത്തില്‍ വീണുപോകരുതെന്നും വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനത്ത് പൊലീസ് മൈക്കിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു