കേരളം

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ  ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ചങ്ങരംകുളം , പൊന്നാനി സബ് ട്രഷറികളിലെ സാമ്പത്തിക തട്ടിപ്പില്‍ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തട്ടിപ്പിന്റെ സൂത്രധാരനും എന്‍ജിഒ യൂണിയന്‍ നേതാവുമായ സന്തോഷ്  ഒളിവില്‍ പോകുകയായിരുന്നു. സംഭവത്തില്‍ സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ദുരിതാശ്വാസ നിധിയിലേക്കുളള പണം തട്ടിയെടുത്ത കേസില്‍ കെ. സന്തോഷിനൊപ്പം സബ് ട്രഷറി ഓഫീസര്‍ സന്ധ്യ.പി നായരും അക്കൗണ്ടന്റ് മന്‍സൂറലിയും പ്രതിപ്പട്ടികയിലുണ്ട്.  എന്നാല്‍ ഇരുവര്‍ക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണന്നും സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്