കേരളം

ബിജെപി ശബരിമലയെ കലാപഭൂമിയാക്കുന്നു; ഭക്തരയല്ലേ അവര്‍ തല്ലുന്നത്; ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരം ലംഘിക്കുന്നു: പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പ് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ ബോധപൂര്‍വം ആര്‍എസ്എസ് നുണപ്രചരിപ്പിക്കുന്നു. നാടിന്റെ മതേതരത്വം തകര്‍ക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല  സമരത്തിന്റെ അവസാനം അവശേഷിക്കുന്നത് ബിജെപിയും എതിരാളികളായ ഭരണകൂടവും അവരുടെ  പാര്‍ട്ടികളുമാണെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസിന്റെ അണികളെ ഞങ്ങള്‍ക്കൊപ്പം ചേരുമെന്നാണ്. ഇത് കേട്ടിട്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായോ. ശ്രീധരന്‍പിള്ളയുടെ ഉദ്ദേശ്യം ചേരിതിരിക്കലാണ്. വിശ്വാസികളെന്നും അവിശ്വാസികളാണെന്നും വേര്‍തിരിക്കലാണ് ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫ് വിശ്വാസികള്‍ക്കെതിരെ ഏതെങ്കിലും കാലത്ത് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടോ. ശ്രീധരന്‍പിള്ള പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേജ് എടുത്തിട്ട് നാലുവരി വായിച്ചാല്‍ പോരാ, മുഴുവന്‍ വായിച്ചാല്‍ അപ്പോള്‍ ശരിക്കും ഒരുവെളിവ് കിട്ടുമെന്ന് പിണറായി പറഞ്ഞു. തങ്ങളുടെ വിശ്വാസം മാത്രമെ പാടുള്ളു. മറ്റ് വിശ്വാസികള്‍ പാടില്ലെന്ന് പറയുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനോട് യോജിക്കുന്നവരല്ല ഞങ്ങള്‍. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കണം. വിശ്വാസമില്ലാത്തവര്‍ക്ക് ആ നിലയ്ക്കും ജീവിക്കാന്‍ കഴിയണം. അതാണ് രാജ്യത്തിന്റെ മതനിരപേക്ഷത നല്‍കുന്ന ഉറപ്പ്. അതിനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. വിശ്വാസസമൂഹത്തെ ആകെ കൈപിടിയിലൊതുക്കാമെന്ന് ശ്രീധരന്‍പിള്ളയും മറ്റാരെങ്കിലും ആരും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിയെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയായതിന് പിന്നാലെ ഞാനും ശബരിമലയില്‍ പോയിരുന്നു. അവിടുത്തെ ആചാരങ്ങള്‍ അനുസരിച്ചാണ് മല കയറിയത്. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാം പടി ചവിട്ടിയില്ല. സംഘ്പരിവാര്‍ നേതാക്കള്‍ ഇരുമുടിക്കെട്ടുമായോണോ ഇന്ന് ശബരിമലയില്‍ പോയത്. എവിടെ പോയി നിങ്ങള്‍ പറയുന്ന ആചാരം. എന്തുകൊണ്ട് ആചാരം ലംഘിച്ചു. അവര്‍ക്ക് ശബരിമലയുടെ പവിത്രത നിലനിര്‍ത്തലല്ല ഉദ്ദേശ്യം.ശബരിമലയെ കലാപഭൂമിയാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തിയോടെ സ്വന്തം പേരകുഞ്ഞിനെ എടുത്ത് സന്നിധിയില്‍ വെച്ച് ചോറൂണിനായി എത്തുന്ന ഭക്തയെ ആക്രമിക്കുകയല്ലേ അവര്‍ ചെയ്യുന്നത്.നിങ്ങള്‍ ആരുടെ കൂടെ. എന്തിന് ആ സ്ത്രീയെ ആക്രമിക്കപ്പെട്ടു. ഇതാണ് നാം തിരിച്ചറിയേണ്ട കാര്യമാണ്. സന്നിധാനത്ത് വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. പൊലിസിന്റെ സംയമനമാണ് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിയത്. വിശ്വാസം സംരക്ഷിക്കലല്ല ഇവരുടെ ഉദ്ദേശ്യമെന്ന് സമൂഹം മനസിലാക്കണമെന്ന് പിണറായി പറഞ്ഞു.

തന്ത്രി സമൂഹത്തിനോട് ഒരു കാര്യമാണ് അഭ്യര്‍ത്ഥിക്കാനുള്ളത് ആരാധാനലയത്തിന്റെ താത്പര്യമാണ് പ്രധാനം. അതിനെ തകര്‍ക്കുന്നവരുടെ കരുക്കള്‍ ആയി മാറരുതെന്നും പിണറായി പറഞ്ഞു.പ്രളയം വന്നപ്പോള്‍ എല്ലാവര്‍ക്കുമുള്ള അഭയകേന്ദ്രങ്ങളായി മാറിയത് നാം ഓര്‍ക്കണം. അവിടെ എത്തിയത് വിശ്വാസികള്‍ മാത്രമല്ല. ഇത് സാധാരണയില്‍ ഉയര്‍ന്ന മതനിരപേക്ഷ മനസ്സുകൊണ്ടാണ്. ആ മനസ്സാണ് കേരളത്തിനുള്ളത്. അത് തകര്‍ക്കാന്‍ നാം അനുവദിക്കരുത്. കോണ്‍ഗ്രസ് നേതൃത്വം ആരുടെ കൂടെയാണ് പോകുന്നതെന്ന് അവരുടെ അണികള്‍  ചിന്തിക്കണം. 


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു