കേരളം

പത്തി വിടര്‍ത്തി ചീറ്റി മൂര്‍ഖന്‍ പാമ്പ്; വിവേക് എക്‌സ്പ്രസ് തന്നെ നിന്നു; കോട്ടയം- എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം താറുമാറായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ട്രെയിനില്‍ മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് കോട്ടയം- എറണാകുളം പാതയില്‍ തീവണ്ടി തന്നെ നിന്നുപോയി. എന്‍ജിനിലേക്ക് വൈദ്യൂതി എത്തിക്കുന്ന പാന്റ്റോഗ്രാഫിലാണ് പാമ്പ് കുടുങ്ങിയത്. 

അസമിലെ ദിബ്രുഗഡില്‍ നിന്ന് കന്യാകുമാരിയിലേക്കുളള വിവേക് എക്‌സ്പ്രസില്‍ ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ലോക്കോപൈലറ്റ് പത്തി വിടര്‍ത്തി ചീറ്റുന്ന പാമ്പിനെ കണ്ടത്. അപ്പോള്‍ തന്നെ ട്രെയിന്‍ നിന്നു. പരിശോധനയില്‍ പാന്റ്റോഗ്രാഫിന് ഷോര്‍ട്ടിങ് ഉണ്ടായെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരെത്തി തകരാറുകള്‍ പരിഹരിച്ചു. പാമ്പ് ഷോക്കടിച്ച് ചത്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒന്നരമണിക്കൂറോളം വൈകി ഒന്‍പതുമണിയോടെയാണ് യാത്ര തുടര്‍ന്നതെങ്കിലും കോട്ടയം- എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും താളം തെറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി