കേരളം

മേല്‍ശാന്തി അടക്കം ആര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല ; ആചാരവും ചടങ്ങും രണ്ടും രണ്ടെന്ന് ശങ്കര്‍ദാസ്

സമകാലിക മലയാളം ഡെസ്ക്

പമ്പ : ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്. ചടങ്ങിന്റെ ഭാഗമായാണ് താന്‍ പതിനെട്ടാംപടി കയറിയത്. ദേവസ്വം പ്രതിനിധി എന്ന നിലയിലാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തത്. മേല്‍ശാന്തി അടക്കം ആര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നും ശങ്കര്‍ ദാസ് പറഞ്ഞു. 

ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. അതേസമയം ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്നും ശങ്കര്‍ദാസ് പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാരിന്റെ ഇടപെടലില്ല. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. 

റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനോട് കോടതി അഭിപ്രായം ചോദിക്കുമ്പോള്‍ നിലപാട് അറിയിക്കും. അങ്ങനെ മാത്രമേ ചെയ്യാനാകൂ. അതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാകില്ല. സുപ്രിംകോടതിയില്‍ പുതിയ അഭിഭാഷകനെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം തീരുമാനമെടുക്കുമെന്നും ശങ്കര്‍ദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'