കേരളം

എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്: രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്. രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത്. ഇന്നലെ വൈകീട്ട് ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വേണാട് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. 

കല്ലേറില്‍ കോട്ടയം ഇല്ലിക്കല്‍ മറ്റത്തില്‍ വീട്ടില്‍ ഉവൈസ് (23), കൈപ്പുഴ മുണ്ടക്കല്‍ വീട്ടില്‍ മനോ തോമസ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറിന് കത്രികക്കടവ് പാലത്തിന് സമീപത്തു വെച്ചാണ് കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ തൃപ്പൂണിത്തുറയില്‍ അല്‍പ്പനേരം പിടിച്ചിട്ടു. പരിക്കറ്റവര്‍ക്ക് അപ്പോള്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയതായി റെയില്‍വേ പൊലീസ് അറിയിച്ചു.

ഒരാഴ്ച മുന്‍പാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് മാവേലി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഈ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു