കേരളം

'തന്നോടൊന്ന് ഫോൺ ചെയ്യാനല്ലേ പറഞ്ഞത്. ഇങ്ങോട്ട് ഓടിവരാൻ ഞാൻ പറഞ്ഞില്ലല്ലോ'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 'തന്നോടൊന്ന് ഫോൺ ചെയ്യാനല്ലേ പറഞ്ഞത്. ഇങ്ങോട്ട് ഓടിവരാൻ ഞാൻ പറഞ്ഞില്ലല്ലോ' എന്ന് കെ ആർ ​ഗൗരിയമ്മ. ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലെത്തിയ മന്ത്രി തോമസ് ഐസക്കിനോടായിരുന്നു ​ഗൗരിയമ്മയുടെ ശുണ്ഠി. ​ഗൗരിയമ്മയുടെ   'സ്വീകരണ'രീതി അറിയാമായിരുന്ന മന്ത്രി പതിവ് പുഞ്ചിരിയോടെ ​ഗൗരിയമ്മയുടെ അരികത്തിരുന്നു.

ഇന്നലെയാണ് മന്ത്രി തോമസ് ഐസക് ഗൗരിയമ്മയുടെ വസതിയിൽ സൗഹൃദ സന്ദർശനത്തിനെത്തിയത്.  കഴിഞ്ഞ ദിവസം ഗൗരിഅമ്മ സഹായി മുഖേന മന്ത്രിയെ വിളിച്ച് തന്നെയൊന്ന് ഫോണിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് മന്ത്രി ​ഗൗരിയമ്മയുടെ അരികത്തെത്തിയത്. 

'ഇനിയെന്താണ് അടുത്ത യോഗം? ശുണ്ഠി തണുത്തപ്പോൾ ഗൗരിഅമ്മയുടെ അടുത്ത ചോദ്യമിതായിരുന്നു. 'ശബരിമലയെ കുറിച്ചു ജില്ലാ കമ്മിറ്റിയിൽ പാർട്ടി പ്രാസംഗികർക്ക് ക്ലാസുണ്ട്'- മന്ത്രി പറഞ്ഞു. എന്നാല്‍ അധികം വൈകേണ്ട, താൻ വേഗം ചെല്ല്... ​ഗൗരിയമ്മ മന്ത്രിയെ യാത്രയാക്കി. കൂടുതൽ കുശലം പറഞ്ഞു നിന്നാലുള്ള 'ഭവിഷ്യത്ത്' അറിയാമായിരുന്ന ധനമന്ത്രി ​ഗൗരിയമ്മയുടെ കരം ഗ്രഹിച്ച് യാത്ര പറഞ്ഞിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ