കേരളം

കേരളത്തിലെ വളര്‍ത്തുനായകള്‍ക്ക് പിണറായിയുടെ പേരിടും; വിവാദപ്രസംഗവുമായി എഎന്‍ രാധാകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഒരു കാലത്ത് രാജ്യത്ത് എമ്പാടുമുള്ള ക്ഷേത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍ തകര്‍ത്തപ്പോള്‍ വിശ്വാസികളായ ബഹുജനസമൂഹം ആ കാലയളവില്‍ വീടുകളിലെ പട്ടിക്ക് ഇട്ടത് ടിപ്പു എന്നായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. കേരളത്തിലെ വീടുകളിലെ വളര്‍ത്തുനായകള്‍ക്ക് മുഖ്യമന്ത്രി പിണറായിയുടെ പേര് ഇട്ടാല്‍ ഞങ്ങളാരും ഉത്തരവാദിയല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ രഥയാത്രയ്ക്കുള്ള സ്വീകരണപരിപാടിയിലായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം.

ശബരിമല പൂങ്കാവനത്തെ തകര്‍ക്കാന്‍ പിണറായിയുടെ പൊലീസുകാര്‍ ആസൂത്രിതവും സംഘടതിവുമായി മുന്നോട്ട് പോകുകയാണ്. അഞ്ചരക്കോടി വിശ്വാസികളാണ് വര്‍ഷം തോറം ശബരിമലയില്‍ എത്തുന്നത്. ഈ സംവിധാനത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. ഇതിനെതിരായാണ് അയ്യപ്പഭക്തരുടെ പോരാട്ടമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂരില്‍ എത്തിയപ്പോള്‍  രഥയാത്രയെ തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നലെ രഥയാത്രക്ക് നേരെയുണ്ടായ ആക്രമണങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷനെതിരെയുള്ള ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് എടുക്കാനുള്ള നടപടിയും. അവര്‍ക്കെതിരായി പിണറായി വിജയന്‍ ഒരു പിടി മണ്ണ് വാരിയിട്ടാല്‍ കോടാനുകോടി അയ്യപ്പഭക്തന്‍മാര്‍ ശരണം വിളികളുമായി മുന്നോട്ട് വരുമെന്ന് രാധാകൃഷണന്‍ പറഞ്ഞു. രഥയാത്രയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് മാടമ്പികള്‍ ശ്രമിക്കുകയാണെന്നും രഥയാത്രക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തെ സമാധാനം തകര്‍ക്കാനാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍