കേരളം

'ദേവസ്വം ബോര്‍ഡ് നട്ടെല്ലില്ലാത്തവരുടെ കയ്യില്‍'; സ്വാതന്ത്ര്യം തകര്‍ത്തത് സര്‍ക്കാരെന്ന്  ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍ :  ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാടിനെതിരെ ബിജെപി ദേശീയാധ്യക്ഷന്‍ പിഎസ്  ശ്രീധരന്‍പിള്ള. ബോര്‍ഡ് നട്ടെല്ലില്ലാത്തവരുടെ കയ്യിലാണ്. ഇത്തരത്തില്‍ നിലപാട് മാറുമെന്ന് ബിജെപി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് ദേവസ്വം ബോര്‍ഡിന്റെ സ്വാതന്ത്ര്യം തകര്‍ത്തുകളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
  
സ്ത്രീ പ്രവേശനത്തെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ നിലപാടിന് പിന്തുണ നല്‍കാന്‍ പിന്നീട് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഈ നിലപാട് സുപ്രിം കോടതിയെയും ബോര്‍ഡ് അറിയിക്കും. ചൊവ്വാഴ്ചയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതോടെ ബോര്‍ഡിന്റെ സ്ഥിരം അഭിഭാഷക രാജിവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും