കേരളം

നെയ്യാറ്റിൻകര കൊലപാതകം; ഭീഷണിയുണ്ടെന്ന് ദൃക്സാക്ഷി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാർ പ്രതിയായ നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ സാക്ഷിക്ക് ഭീഷണി. ഒരു സംഘമാളുകൾ രാത്രിയില്‍ കടയിലെത്തി ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷിയായ സുൽത്താൻ മാഹീൻ പറയുന്നു. ക്രൈംബ്രാഞ്ച്  സംഘം മൊഴിയെടുത്തതിന് പിന്നാലെയാണ് ഭീഷണി നാല് പേർ തന്നെ ഭീഷണിപ്പെടുത്തി. പിന്നാലെ മറ്റൊരാളും ഭീഷണിയുമായി രം​ഗത്തെത്തിയെന്നും ഇയാൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി സനലിന്റെ കുടുംബം ആരോപിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് അമ്മ രമണിയും ഭാര്യ വിജിയും വ്യക്തമാക്കി. 

ക്രൂരമായ കൊലപാതകം നടന്ന് അഞ്ചാം ദിനത്തിലും തുമ്പൊന്നും കിട്ടിയിട്ടില്ല. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പ്രതിയെവിടെയുണ്ടെന്ന് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ എം ആന്റണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി