കേരളം

ശബരിമലയിലെ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല; ബിജെപിയുടേത് രാഷ്ട്രീയ നാടകമെന്നും തരൂര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ശബരിമല പ്രശ്‌നത്തില്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന് ശശി തരൂര്‍. ശബരിമലയില്‍ നടത്തിയ അക്രമ സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നടത്തുന്ന ജാഥയുടെ സമാപനയോഗത്തിലും താന്‍ പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി. 
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ആണ് ജാഥയുടെ തുടക്കത്തില്‍ പങ്കെടുക്കാനാവാത്തത്. യാത്ര അവസാനിക്കാനാവുമ്പോള്‍ കേരളത്തിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതിക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 നവംബര്‍ 15 ന് പത്തനംകിട്ടയിലാണ് കോണ്‍ഗ്രസ് നയിക്കുന്ന ജാഥയുടെ സമാപന സമ്മേളനം നടക്കുക. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കുന്നതിനായാണ് ' വിശ്വാസം സംരക്ഷിക്കുക, വര്‍ഗ്ഗീയതയെ തുരത്തുക' എന്ന മുദ്രാവാക്യത്തോടെ കോണ്‍ഗ്രസ്  ജാഥ ആരംഭിച്ചത്. മൂന്ന് കാല്‍നട ജാഥകളും, രണ്ട് വാഹന ജാഥകളുമാണ് നിശ്ചയിച്ചിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്