കേരളം

സിറ്റി ഗ്യാസ് പദ്ധതി മൂന്നു ജില്ലകളില്‍ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ക്കൂടി സിറ്റി ഗ്യാസ് പദ്ധതിയുടെ ടെന്‍ഡര്‍ വിളിക്കാന്‍ പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനം. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 

ഇതോടെ കേരളത്തിലെ 11 ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ അനുമതിയായി. കേരളത്തിലെ മൂന്നു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ അമ്പത് മേഖലകളില്‍ കൂടി പദ്ധതി നടപ്പാക്കുന്നതിനാണ് പുതിയ ടെന്‍ഡര്‍. 

നിലവില്‍ പൈപ്പിലൂടെ പാചകവാതകം ലഭിക്കുന്ന ഒരേരയൊരു ജില്ല എറണാകുളമാണ്. രണ്ടുമാസം മുമ്പ് പദ്ധതിക്ക് അനുമതി ലഭിച്ച പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ പൈപ്പിടല്‍ ജോലികള്‍ ജനുവരിയോടെ ആരംഭിക്കും. 

ഇതുവരെ അനുമതി ലഭിച്ച ജില്ലകളെല്ലാം കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളാണ്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ ആനുകൂല്യമില്ല. കൊച്ചിയില്‍ നിന്ന് പ്രകൃതി വാതകം പ്രത്യേക ടാങ്കറുകളില്‍ ഈ ജില്ലകളില്‍ എത്തിച്ച് ചെറു പൈപ്പ് ലൈനുകളിലൂടെ വീടുകളില്‍ എത്തിക്കാനാണ് സാധ്യത.

കൊച്ചി-മംഗലൂരു പൈപ്പ് ലൈന്‍ അടുത്ത വര്‍ഷം മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതി നടപ്പാക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി