കേരളം

ആചാരലംഘനം പാടില്ല; ട്രാഫിക്ക് ലംഘനം ആകാം; രഥയാത്രക്കെതിരെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പിഎസ് ശ്രീധരന്‍പിള്ള നയിക്കുന്ന രഥയാത്രയില്‍ ട്രാഫിക് ലംഘനമെന്ന് ആരോപണം. രഥയാത്രയ്ക്ക് സ്വീകരണമൊരുക്കാന്‍ ടൂവീലറുമായി എത്തിയവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നാണ് ആരോപണം.നൂറ് കണക്കിന് ടൂവിലറുകളാണ് രഥയാത്രയ്ക്ക് അകമ്പടിയുമായി കോഴിക്കോട് നഗരത്തിലൂടെ സഞ്ചരിച്ചത്.

ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ച് അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹെല്‍മറ്റ് ധരിക്കുന്നതിനായി ബോധവത്കരണം നടത്തുമ്പോഴാണ് ഇത്തരം ജാഥകളില്‍ നിരന്തരമായി ട്രാഫിക് ലംഘനം നടക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മൂന്നര ലക്ഷം വാഹനാപകടങ്ങളിലായി 43,283 പേരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായി. ഇതില്‍ 12,072 പേരും ഇരുചക്ര വാഹന യാത്രക്കാരായിരുന്നു. അമിത വേഗവും ഹെല്‍മറ്റ് ധരിക്കാതെയുള്ള െ്രെഡവിങ്ങുമാണ് അപകട മരണങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു