കേരളം

കോടതിയില്‍ പോയതില്‍ ബിജെപിയില്‍ എതിര്‍പ്പ് ; ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യൂവെന്ന് എം ടി രമേശ് ; വൈകാരിക പ്രകടനമെന്ന് പിള്ള

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ശബരിമല വിഷയത്തിൽ യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിച്ച അഡ്വ. ശ്രീധരന്‍ പിള്ളയുടെ നടപടിയില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം. എം ടി രമേശ് ഉള്‍പ്പെടെ നാല് ജനറല്‍ സെക്രട്ടറിമാരാണ് ശ്രീധരന്‍പിള്ളയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വന്നത്. പൊലീസ് അറസ്റ്റിന് തയ്യാറായാല്‍ അത് നേരിടാനായിരുന്നു ഇവരുടെ നിലപാട്. 

ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോയെന്ന് എം ടി രമേശ് വെല്ലുവിളിക്കുകയും ചെയ്തു. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബിജെപി രഥയാത്ര കടന്നുപോകും. പൊലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെ. 16 ന് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും എംടി രമേശ് വ്യക്തമാക്കി. 

അതേസമയം ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോയെന്ന എം ടി രമേശിന്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തള്ളി. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. 

വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്റെ പുറത്താണ്. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരിക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
 

 മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ നന്‍മണ്ടയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 505 (1) ബി വകുപ്പാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.

ഇ​​​​പ്പോ​​​​ള്‍ ന​​​​മ്മ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഒ​​​​രു ഗോ​​​​ള്‍​ഡ​​​​ന്‍ ഓ​​​​പ്പ​​​​ര്‍​ച്യൂ​​​​ണി​​​​റ്റി ആ​​​​ണ്. ശ​​​​ബ​​​​രി​​​​മ​​​​ല ഒ​​​​രു സ​​​​മ​​​​സ്യ ആ​​​​ണ്. ആ ​​​​സ​​​​മ​​​​സ്യ എ​​​​ങ്ങ​​​​നെ പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു​​​​ള്ള​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച്, ന​​​​മു​​​​ക്കൊ​​​​രു വ​​​​ര വ​​​​ര​​​​ച്ചാ​​​​ല്‍ വ​​​​ര​​​​യി​​​​ലൂ​​​​ടെ അ​​​​തു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ സാ​​​​ധി​​​​ക്കും. ന​​​​മ്മ​​​​ള്‍ ഒ​​​​രു അ​​​​ജ​​​ൻ​​​ഡ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു. ആ ​​​​അ​​​​ജ​​ൻ​​ഡ​​യ്ക്കു പി​​​​ന്നി​​​​ല്‍ ഓ​​​​രോ​​​​രു​​​​ത്ത​​​​രാ​​​​യി അ​​​​ടി​​​​യ​​​​റ​​​​വ് പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടു രം​​​​ഗം കാ​​​​ലി​​​​യാ​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​വ​​​​സാ​​​​നം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​തു ന​​​​മ്മ​​​​ളും ന​​​​മ്മ​​​​ളു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​യ ഇ​​​​ന്ന​​​​ത്തെ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും അ​​​​വ​​​​രു​​​​ടെ പാ​​​​ര്‍​ട്ടി​​​​ക​​​​ളു​​​​മാ​​​​ണെ​​ന്നു ഞാ​​​​ന്‍ ക​​​​രു​​​​തു​​​​ക​​​​യാ​​​​ണ്.  എന്നിങ്ങനെ പോകുന്നു ശ്രീധരൻപിള്ളയുടെ വിവാദപ്രസം​ഗം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍