കേരളം

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍; ക്രിസ്മസ് പ്രമാണിച്ച് മൂന്നു മാസത്തെ കുടിശ്ശിക; പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടികുറയ്ക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം  വെട്ടിക്കുറയ്ക്കുന്നത്  തത്ക്കാലം വേണ്ടെന്ന് വച്ചതായി ധനവകുപ്പ്. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കു കുടിശിക അടക്കമുള്ള  തുക ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും. ക്രിസ്മസും പുതുവത്സരവും പ്രമാണിച്ചാണ് 3 മാസത്തെ കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നത്. മുമ്പ് ഓണത്തിനാണ് ക്ഷേമ പെന്‍ഷന്‍ നല്‍കിയത്. 

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്  വൈദ്യുതി ബില്‍ ആധികാരിക രേഖയായി കണക്കാക്കാമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍,  വരുമാന സര്‍ട്ടിഫിക്കറ്റിന് പകരം വൈദ്യുതി ബില്‍ ആധികാരിക  രേഖയായി കണക്കാക്കാന്‍ തല്‍ക്കാലം കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. വൈദ്യുതി ബില്ലിനെ ആധികാരിക രേഖയായി കണക്കാക്കുമ്പോള്‍ നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇതു നിയമക്കുരുക്കിനും ഇടയാക്കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം തല്‍ക്കാലം വെട്ടിക്കുറയ്ക്കില്ലെന്നും  സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇപ്പോള്‍ 39 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്