കേരളം

പത്ത് വയസ്സ് തികയാത്ത പതിമൂന്ന് പെണ്‍കുട്ടികളെയും ഒന്‍പത് ആണ്‍കുട്ടികളെയും പീഡിപ്പിച്ചു; രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് ഇരുപത്തിരണ്ട് മദ്രസാ വിദ്യാര്‍ഥികളെ പീഡിപ്പിച്ച രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കൊടുവള്ളി കൊടുവന്‍മുഴിയില്‍ കെ.കെ.അബ്ദുള്‍ റഹ്മാന്‍ മൗലവി, വയനാട് കെല്ലൂര്‍ നാലാംമൈലിലെ ടി.അബ്ദുനാസര്‍ മൗലവി എന്നിവരാണ് പിടിയിലായത്.

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെയാണ് അധ്യാപകരായ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചത്. പതിമൂന്ന് പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളും പീഡനത്തിന് ഇരകളായാതായാണ് റിപ്പോര്‍ട്ടുകള്‍. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. 

കൂടുതല്‍ കുട്ടികള്‍ സമാനമായ പരാതികളുമായി ഇനിയും വരാനുള്ള സാധ്യത പൊലീസ് തള്ളികളയുന്നില്ല. രണ്ടു വര്‍ഷമായി പ്രതികള്‍ ഇവിടെ മദ്രസാ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. അധ്യാപക പദവി ദൂരുപയോഗം ചെയ്താണ് കുട്ടികളെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം