കേരളം

ജി സുധാകരനെ അപമാനിക്കാന്‍ ശ്രമം; പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ല; ഭാര്യ സര്‍വകലാശാല പദവി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വകലാശാലയിലെ പദവി രാജിവച്ചു. തന്നേയും ജി.സുധാകരനേയും അപമാനിക്കാന്‍ ശ്രമമെന്ന് ആരോപിച്ചാണ് രാജി. സര്‍വകലാശാലയിലെ സ്വാശ്രയകോഴ്‌സുകളുടെ ഡയറക്ടറാണ് ജൂബിലി നവപ്രഭ.  

ജി സുധാകരന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം കൂട്ടിനല്‍കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും രാജിവെച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ ജൂബിലി നവപ്രഭ പറഞ്ഞു. ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ല. കേരളാ സര്‍വകലാശാലയില്‍ തനിക്കെതിരെ ഒരുകൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. മന്ത്രി സുധാകരന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തനിക്കൊപ്പം നിരവധി പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തിക എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. മതിയായ യോഗ്യത ഉണ്ടായിരുന്നതുകൊണ്ടാണ്  തനിക്ക് ഈ സ്ഥാനം ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.സര്‍വകലാശാല തലപ്പത്തേക്കുള്ള ജൂബീലി നവപ്രഭയുടെ നിയമനം നേരത്തെ വിവാദമായിരുന്നു. ഇവര്‍ക്കുവേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നാണ് ആക്ഷേപം. 

കോളേജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു ഈ തസ്തികയില്‍ നിയമനം ലഭിച്ചത്. 

പത്തു ബിഎഡ് സെന്ററുകള്‍, 29 യുഐടികള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണിവയുടെ പ്രവര്‍ത്തനം. ഇതിന്റെ ഡയറക്ടറായാണു മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭയെ നിയമിച്ചത്. പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണു നിയമനം.

ഈ മാസം നാലിനു നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. നേരത്തേ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ