കേരളം

എന്‍എസ്എസ് കരയോഗ മന്ദിരത്തിലെ ആക്രമണം: നാല്‌പേര്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടെ നാല് പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള 801ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രവീണ്‍, മനീഷ്, വിമല്‍ദേവ്, വൈശാഖ് ബാബു എന്നിവരാണ് അറസ്റ്റിലായത്. 

നാലുപേരും 801 നമ്പര്‍ കരയോഗത്തിലെ അംഗങ്ങളാണ്, കരയോഗത്തില്‍ തന്നെയുള്ള ആളുകളുമായുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് കൊടിമരം തകര്‍ത്തെതെന്ന് പൊലീസ് പറയുന്നു. ഇവരുടെ രക്ഷകര്‍ത്താക്കളും ഈ കരയോഗത്തിലെ അംഗങ്ങളാണ്. ശബരിമല വിഷയവുമായി ഇതിന് ബന്ധമില്ലെന്നാണ് വിവരം. നാലുപേരെയും നാളെ കോടതിയില്‍ ഹാജരാക്കും.

ആക്രമണത്തില്‍ ഓഫീസ് കെട്ടിടവും കൊടിമരവും നശിപ്പിക്കപ്പെട്ടിരുന്നു. കരയോഗം ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കസ്റ്റഡയിലുള്ളവര്‍ നാല് പേരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അതേ സമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു