കേരളം

ഓടുന്ന ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ബസ് തടഞ്ഞ് പിടികൂടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷ് (40)നെയാണ് തൊണ്ടര്‍നാട് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്. 

കുറ്റിയാടിയില്‍നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കണ്ടക്ടര്‍ യുവതിയുടെ ദേഹത്ത് കടന്നുപിടിച്ചതായാണ് പരാതി. ബസില്‍ വച്ചുതന്നെ യുവതി ഭാവി വരന് മൊബൈലില്‍ സന്ദേശമയച്ചു. അദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്