കേരളം

വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് കാറിന്റെ മരണപാച്ചില്‍; നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി കാര്‍ അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്


വിഴിഞ്ഞം; രാത്രിയില്‍ അമിതവേഗത്തില്‍ പാഞ്ഞ് ബൈക്കുകളും കാറുകളും ഓട്ടോയും ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചു തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ വിഴിഞ്ഞം മുക്കോല ജംഗ്ഷനിലാണ് സംഭവമുണ്ടായത്. റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാറിനെ പിന്തുടര്‍ന്നെത്തിയാണ് നാട്ടുകാര്‍ പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. 

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി രഞ്ജിത്ത്(23), പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശി അഭിലാഷ്(30), നെയ്യാറ്റിന്‍കര സ്വദേശി രാജീവ്(34) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്. പോകുന്നവഴിയെല്ലാം വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചാണ് കാര്‍ പാഞ്ഞത്. വിഴിഞ്ഞം തിയേറ്റര്‍ ജങ്ഷനില്‍ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോയി. ഇതില്‍ ഒരു സ്ത്രീക്ക് പരിക്കുപറ്റിയതായി പോലീസ് അറിയിച്ചു. 

ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്നത്. തെന്നൂര്‍ക്കോണത്തുവെച്ച് ബൈക്കുകളെയും ഇടിച്ച് മുന്നോട്ടുപോയ കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചു. ഇതു വകവയ്ക്കതെ ഓടിച്ചുപോയ വാഹനത്തെ മുക്കോല ജങ്ഷനില്‍വച്ചാണ് തടഞ്ഞുനിര്‍ത്തിയത്. ഇതിനിടയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. പിടിയിലായവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍