കേരളം

ശബരിമല വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന നിരോധാനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി സുനില്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. 

മണ്ഡല- മകരവിളക്ക് കാലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ എല്ലാ വാഹനങ്ങള്‍ക്കും പാസ് ഏര്‍പ്പെടുത്തിയത്. ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുമന്ന പാസുമായി വേണം യാത്ര പുറപ്പെടാന്‍. പൊലീസ് പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

നിലയ്ക്കലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാണ് അതാത് പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുളള അനുമതി പാസ് നിര്‍ബന്ധമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും