കേരളം

അനസ്തീഷ്യ നല്‍കിയതില്‍ പിഴവ്, ഒരാഴ്ചയായിട്ടും യുവതിക്ക് ബോധം വീണില്ല

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി അനസ്തീഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്ക് വിധേയമായ യുവതിക്കാണ് അനസ്തീഷ്യ നല്‍കിയതിലെ പിഴവ് മൂലം ബോധം തെളിയാത്തത്. 

ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് ശസ്ത്രക്രീയയ്ക്ക് വിധേയമായത്. മുതുകിലെ കുരുവിന് ചികിത്സ തേടി എത്തിയതായിരുന്നു അനീഷ. ശസ്ത്രക്രീയ വേണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 

ശസ്ത്രക്രീയയ്ക്ക് മുന്‍പ് അനസ്തീഷ്യ നല്‍കിയപ്പോള്‍ അനീഷയുടെ കൈ തടിച്ചു വീര്‍ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് വകവയ്ക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രീയ നടത്തുകയായിരുന്നു. പിന്നീട് അനീഷയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അനസ്തീഷ്യ നല്‍കിയതില്‍ മനപൂര്‍വമായ പിഴവുണ്ടായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു