കേരളം

നെയ്യാറ്റിന്‍കര  സനല്‍ വധക്കേസ്: പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ വധക്കേസില്‍ ഒളിവിലായിരുന്ന ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരത്തെ കല്ലമ്പലത്തിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ വെച്ച് സനല്‍കുമാറിനെ വാഹനത്തിലേക്ക് തളളിയിട്ട് കൊന്നകേസില്‍ ഡിവൈഎസ്പിയെ പ്രതിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. ഇതിനിടെ പ്രതിയെ സഹായിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പി ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സനല്‍കുമാറിനെ മനഃപൂര്‍വം വാഹനത്തിന് മുന്നിലേക്ക് ഹരികുമാര്‍ തള്ളിയിടുകയായിരുന്നു എന്ന് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വാഹനം വരുന്നത് കണ്ട് മനഃപൂര്‍വ്വം റോഡിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. സാക്ഷിമൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് നിഗമനം. അതിനാല്‍ ഡിവൈഎസ്പിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാക്കുതര്‍ക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട് ഡിവൈഎസ്പി ഹരികുമാര്‍ കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. കീഴടങ്ങാന്‍ തയാറാണെന്ന് ഹരികുമാര്‍ പൊലീസിനെ അറിയിച്ചെങ്കിലും ശനിയും ഞായറും അവധി ദിനങ്ങളായതിനാല്‍ ജയിലില്‍ കൂടുതല്‍ ദിവസം കഴിയുന്നത് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നുവെന്നു എന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍