കേരളം

നെയ്യാറ്റിൻകര കൊലപാതകം; ഡിവൈഎസ്പിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കുമാർ വധക്കേസിൽ രണ്ട് പേർ കൂടി കീഴടങ്ങി. ആത്മഹത്യ ചെയ്ത ഡിവൈഎസ്പിയുടെ സുഹൃത്ത് ബിനുവും ഡ്രൈവർ രമേശുമാണ് കീഴടങ്ങി. ഇരുവർക്കുമൊപ്പമായിരുന്നു ഹരികുമാർ ഒളിവിൽ കഴിഞ്ഞിരുന്നത്.

നേരത്തെ ഒളിവിലായിരുന്ന ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ കല്ലമ്പലത്തിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ വെച്ച് സനല്‍കുമാറിനെ വാഹനത്തിലേക്ക് തളളിയിട്ട് കൊന്നകേസില്‍ ഡിവൈഎസ്പിയെ പ്രതിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പി ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി