കേരളം

പൊലീസുകാര്‍ കൂട്ടത്തോടെ ശബരിമലയിലേക്ക് പോയാല്‍ കള്ളന്മാര്‍ക്ക് ചാകര; സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 15,000 പൊലീസുകാരെ മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടിക്കായി വിന്യസിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാരിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 

ഓരോ സ്‌റ്റേഷനില്‍ നിന്നും എട്ട് പൊലീസുകാരെ വീതമാണ് മണ്ഡല കാലത്ത് ശബരിമലയില്‍ വിനിയോഗിക്കേണ്ടി വരിക. ഇതോടെ പെട്രോളിങ് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലെ നടത്തിപ്പുകള്‍ താറുമാറാവുകയും കവര്‍ച്ചാ സംഘങ്ങള്‍ പിടിമുറുക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

മണ്ഡലകാലത്താണ് ഉത്തരേന്ത്യയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കവര്‍ച്ചക്കാര്‍ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. പിടിച്ചുപറി, മാലപൊട്ടിക്കള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ മാസങ്ങളിലാണ്. ഇതുവരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നാല് പേര്‍ വീതമാണ് ശബരിമലയില്‍ ഡ്യൂട്ടിക്കായി പോകാറുണ്ടായിരുന്നത്. 

മണ്ഡലകാലത്ത് ലീവ് ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ മെഡിക്കല്‍ ലീവില്‍ പോകുന്നത് പതിവാണ്. ഇത്തവണ കൂട്ടത്തോടെ ലീവില്‍ പോകാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന. ഈ തക്കം നോക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കവര്‍ച്ചാ സംഘങ്ങള്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം