കേരളം

ശബരിമലയില്‍ പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍; വ്യത്യസ്ത സാഹചര്യമില്ലെന്ന് കാനം രാജേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വരുന്ന ഭക്തര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ഈ നിലപാടില്‍ നിന്ന് പുറകോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ല. കോടതി യുവതി പ്രവേശനം സ്‌റ്റേ ചെയ്തിരുന്നുവെങ്കിലോ തല്‍സ്ഥിതി തുടരട്ടെയെന്ന് പറഞ്ഞിരുന്നുവെങ്കിലോ വ്യത്യസ്തമായ സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും കാനം പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കാനം. 

മണ്ഡല  മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തടയുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം. ശബരിമലയിലെ യുവതി പ്രവേശം അനുവദിച്ച ഭരണഘടന ബഞ്ചിന്റെ വിധി പുനപരിശോധിക്കാനുളള തീരുമാനം വന്നതിന് പിന്നാലെയാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന്  കോടിയേരി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും