കേരളം

പത്തനംതിട്ട- പമ്പ റൂട്ടില്‍ നിരക്ക് കുത്തനെ കൂട്ടി കെഎസ്ആര്‍ടിസി; 73ല്‍ നിന്ന് 100 രൂപയായി ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മണ്ഡലക്കാലത്തിന് മുന്നോടിയായി ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു കെഎസ്ആര്‍ടിസി. പത്തനംതിട്ട- പമ്പ റൂട്ടില്‍ 100 രൂപയാണ് ടിക്കറ്റ് നിരക്ക്. 27 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

നേരത്തെ ഈ റൂട്ടില്‍ 73 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തീര്‍ത്ഥാടനക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ നിലയ്ക്കല്‍ പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിച്ചതും വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. 31 രൂപയില്‍ നിന്ന് 40 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് നിരക്ക് കോടതി അംഗീകരിക്കുകയായിരുന്നു. വര്‍ധന ചോദ്യം ചെയ്തുളള ഹര്‍ജി തളളിയായിരുന്നു കോടതി നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍