കേരളം

ശബരിമല: 16ന് രാവിലെ പത്തുമണിക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന്  പ്രവേശനം, വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12; സുരക്ഷയ്ക്കായി 5200 പൊലീസുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:മണ്ഡല, മകരവിളക്ക് പൂജയ്ക്കായി നട തുറക്കുന്ന ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി 5200 പൊലീസുകാരെ ശബരിമലയില്‍ നിയോഗിക്കും. സന്നിധാനത്തും നിലയ്ക്കലും ഓരോ ഐജിമാര്‍ക്കും രണ്ട് എസ്പിമാര്‍ക്കും വീതം ചുമതല നല്‍കി സുരക്ഷ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എഡിജിപി അനില്‍കാന്തിനും ഐജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല.

മണ്ഡല, മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറക്കുന്ന 16ന് രാവിലെ പത്തുമണിയോടെ കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി നിലയ്ക്കലിന് നിന്നും പ്രവേശനം അനുവദിക്കും. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി