കേരളം

'കടലില്‍ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്, എന്റെ സുരക്ഷയ്ക്ക് വേണ്ടി രണ്ടു സ്പീഡ് ബോട്ട്, നാലു നേവി  ഡൈവര്‍മാര്‍, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക.'

സമകാലിക മലയാളം ഡെസ്ക്

രുന്ന 20,21,22 തീയതികളില്‍ ശബരിമലയില്‍ തൃപ്തി ദേശായി ദര്‍ശനം നടത്താന്‍ എത്തുന്നത് വലിയ വാര്‍ത്തയാണ്. ഇതുമായി ബന്ധപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. കത്തില്‍ തൃപ്തി ദേശായി ഇവിടെയെത്തുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ സന്നാഹങ്ങളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. 

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി അയച്ച ഈ കത്തിനെ പരോക്ഷമായി പരിഹസിച്ച് ബിജെപി ഇന്റലച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് അദ്ദേഹം പരിഹാസവുമായി എത്തിയത്.

'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലില്‍ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളില്‍ എനിക്ക് തോന്നുന്ന സമയത്ത് ഞാന്‍ അന്ധകാരനഴി കടലില്‍ കുളിക്കാന്‍ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി  ഡൈവര്‍മാര്‍, ഒരു ഫ്‌ലോട്ടിങ് ആംബുലന്‍സ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക.'- ഇങ്ങനെയായിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

നേരത്തെ ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും. താമസിക്കാന്‍ ഹോട്ടല്‍ സൗകര്യമൊരുക്കണെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി