കേരളം

തൃപ്തി ദേശായിയോ....അവരാരാണ് ?; അവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടോയെന്ന് പിണറായി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി കത്തയച്ച സംഭവത്തില്‍ വ്യക്തമായ പ്രതികരണമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്തി ദേശായിയുടെ വരവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവരാരാണ് എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 

നേരത്തെ മല്‍സരിച്ചിരുന്നോ അവര്‍ ?. നിങ്ങളല്ലെ അതൊക്കെ അന്വേഷിക്കേണ്ടത്. അന്വേഷിച്ചിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കാവിക്കൊടിയും പിടിച്ച് നില്‍പ്പുണ്ടായിരുന്നല്ലോ എന്ന് മുഖ്യമന്ത്രിക്ക് സമീപമുണ്ടായിരുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.  എല്ലാവര്‍ക്കും കിട്ടുന്ന സംരക്ഷണം അവര്‍ക്കും കിട്ടുമെന്നും, മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയില്‍ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് ചില പ്രത്യേക ദിവസങ്ങള്‍ മാറ്റിവെക്കുന്നത് ആലോചിക്കാന്‍ പറ്റുമോ എന്ന കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തടയലല്ല. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി