കേരളം

വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് സാവാകാശം നേടാം; തന്ത്രി കുടുംബത്തോട് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി. രാജകുടുംബവും തന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനു തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്ക്കിടയില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതു സംബന്ധിച്ച നിര്‍ദേശം ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ബോര്‍ഡിനു തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഈ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ യോഗം ചേരും. സാവകാശം തേടാമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍