കേരളം

ശബരിമല യുവതി പ്രവേശം സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്; ഭക്തര്‍ക്കൊപ്പമെന്ന് എ പത്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശം സംബന്ധിച്ച് വിധി നടപ്പാക്കാന്‍ സാവാകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്. നാളെ രാവിലെ ചേരുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച് അന്തിമധാരണ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ എ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്നും ചില രേഖകള്‍ കിട്ടേണ്ടതുണ്ട്. അത് നാളെ രാവിലെ കൈയില്‍ കിട്ടും. അതിന് പിന്നാലെ സാവകാശ ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന്  പത്മകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്ത്രി കുടുംബവും, രാജകുടുംബവും, രാഷ്ട്രീയ കക്ഷികളുമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പത്മകുമാര്‍ പറഞ്ഞു. 

ശബരിമല സമാധാനപരമായി ദര്‍ശനം നടത്തേണ്ട ഇടമാണ്. അവിടെ കലാപമുണ്ടാക്കാനായി ആരും ശ്രമിക്കരുതെന്ന അഭ്യര്‍ത്ഥനായാണ് മുന്നോട്ടുവെക്കാനുള്ളത്. ദേവസ്വം ബോര്‍ഡിന് വിശ്വാസികളെയും അവിശ്വാസികളെയും തിരിച്ചറിയാന്‍ പറ്റില്ല. അത്തരം ഒരു ശ്രമവും ദേവസ്വം ബോര്‍ഡ് നടത്തുന്നില്ല. നേരത്തെ തുലമാസ പൂജയ്ക്കും ചിത്തിര വിശേഷപൂജയ്ക്കുമായി നടതുറന്നപ്പോഴുള്ള സ്ഥിതി വിശേഷം ഉണ്ടാക്കരുതെന്നും പത്മകുമാര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു