കേരളം

ഇരുമുടിക്കെട്ടെവിടെ ? ആചാരങ്ങള്‍ ലംഘിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടില്ലല്ലോ? ; തൃപ്തി ദേശായിയോട് ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായിക്കെതിരെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധം തുടരുകയാണ്. പുലര്‍ച്ചെ 4.45 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. തൃപ്തിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ ആറ് യുവതികളുമുണ്ട്. നാളെ രാവിലെ ശബരിമല ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്. 

അതിനിടെ തൃപ്തി ദേശായിക്കെതിരെ വിമര്‍ശനവുമായി ബിജെപി വനിതാ എംപി രംഗത്തെത്തി. തൃപ്തി ദേശായീ.. ഇരുമുടിക്കെട്ടെവിടെ എന്നാണ് ശോഭ കരന്തലജെ എംപി ചോദിച്ചത്. ശബരിമലയിലെ 41 ദിവസത്തെ വ്രതം, ഇരുമുടിക്കെട്ട് തുടങ്ങിയ ആചാരങ്ങള്‍ ലംഘിക്കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടില്ലല്ലോ എന്ന് ശോഭ കരന്തലജെ ചോദിച്ചു. 

ശബരിമലയിലെ ആചാരങ്ങളെ എതിര്‍ക്കുന്നവരുടെ ആയുധമാണ് താങ്കളെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ ക്ഷേത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ഹിന്ദു വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള പബ്ലിസിറ്റി സ്റ്റണ്ടാണ് തൃപ്ത ദേശായിയും സംഘവും നടത്തുന്നതെന്നും ശോഭ കരന്തലജെ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു