കേരളം

പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു; നടപടി വേണമെന്ന് സിയാല്‍ പൊലീസിനോട് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്തി ദേശായിക്കെതിരെയുളള പ്രതിഷേധം നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി സിയാല്‍. ഇക്കാര്യം സിയാല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു.
 
തൃപ്തി ദേശായിക്കെതിരെയുളള പ്രതിഷേധം ഒന്‍പതുമണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി സിയാല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു. തൃപ്തി ദേശായിക്കെതിരെയുളള പ്രതിഷേധം യാത്രക്കാരെയും ബാധിച്ചതായും സിയാല്‍ എംഡി അറിയിച്ചു. പൊലീസ്, സിഐഎസ്എഫ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ നടപടി വേണമെന്ന് സിയാല്‍ ആവശ്യപ്പെട്ടു.

ആലുവ തഹസില്‍ദാര്‍ ഇന്ദിര തൃപ്തി ദേശായിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ തഹസില്‍ദാര്‍ തൃപ്തിദേശായിയെ ബോധിപ്പിച്ചു.തുടര്‍ന്ന് മടങ്ങിപ്പോകണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന് തൃപ്തി ദേശായി നിലപാട് ആവര്‍ത്തിച്ചു. ഇതിനിടെ, തൃപ്തി ദേശായി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുളള പ്രതിഷേധം വിമാനത്താവളത്തിന്റെ പുറത്ത് തുടരുകയാണ്. നാമജപം നടത്തിയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വിമാനത്താവളത്തില്‍ എത്തിയത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ല. നാളെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച